Sunday, December 21, 2008

സ്നേഹദാരിദ്ര്യം

നിന്‍റെ മടിത്തട്ടിലേയ്ക്കു കൊതിയോടെ ചായുന്ന ശിരസ്സ്-
കാഠിന്യത്തിന്ടെ, നിര്‍വ്വികാരതയുറെ നരച്ച തലയണ പകരം വച്ചു.
സംഘര്‍ഷങ്ങള്‍ കനത്ത നെറ്റിയില്‍ നിന്‍റെ കരതലങ്ങള്‍ ആശിച്ച ഞാനെത്ര വിഡ്ഢി?
സ്നേഹനിരാസങ്ങള്ടെ, അവഗനനകളുറെ രാപകലുകലെത്ര?
എന്നിട്ടും വീണ്ടും വീണ്ടും ഞാനാശിക്കുന്നു-
ആവോളം ചേര്‍ത്ത്തുനിര്‍ത്ത്തി ഒരു പുണരല്‍-
നിന്നെ ഞാനറിയുന്നു എന്നൊരു തലോടല്‍ -
കണ്ണീര്‍ തടാക വിരിപ്പിന്മേലൊരു ചുടു ചുംബനം -
പകരം ?
എന്‍റെ സങ്കടമലകള്‍ പൊട്ടി ചളിയും , വെള്ളവും , കല്ലുകളുമായി ,
നിങ്ങളെ മുടുന്നോരുകാലം വിദൂരമല്ല .
അപ്പോള്‍ എനിക്ക് മോചനം - നിങ്ങള്‍ക്കോ?